+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോ​ണി​യ ഗാ​ന്ധി വി​ഷ ക​ന്യ​ക എ​ന്ന് ബി​ജെ​പി എം​എ​ൽ​എ

ബം​ഗ​ളൂ​രു: കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ ആ​ക്ഷേ​പി​ച്ച് ബി​ജെ​പി എം​എ​ൽ​എ. സോ​ണി​യ ഗാ​ന്ധി വി​ഷ ക​ന്യ​ക​യാ​ണെ​ന്നും ഇ​ന്ത്യ​യെ ന​ശി​പ്പി​ച്ച പാ​ക്കി​സ്ഥാ​ന്‍റെ​യും ചൈ​ന​യു​ടെ​യും
സോ​ണി​യ ഗാ​ന്ധി വി​ഷ ക​ന്യ​ക എ​ന്ന് ബി​ജെ​പി എം​എ​ൽ​എ
ബം​ഗ​ളൂ​രു: കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ ആ​ക്ഷേ​പി​ച്ച് ബി​ജെ​പി എം​എ​ൽ​എ. സോ​ണി​യ ഗാ​ന്ധി വി​ഷ ക​ന്യ​ക​യാ​ണെ​ന്നും ഇ​ന്ത്യ​യെ ന​ശി​പ്പി​ച്ച പാ​ക്കി​സ്ഥാ​ന്‍റെ​യും ചൈ​ന​യു​ടെ​യും ഏ​ജ​ന്‍റാ​ണെ​ന്നും ബി​ജെ​പി എം​എ​ൽ​എ ബ​സ​ന​ഗൗ​ഡ യ​ന്ത​ൽ പ​റ​ഞ്ഞു. ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ​യാ​ണ് ബ​സ​ന​ഗൗ​ഡ​യു​ടെ പ​രാ​മ​ർ​ശം.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ വി​ഷ​പാ​ന്പി​നോ​ട് ഉ​പ​മി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി നേ​താ​വി​ന്‍റെ പ​രാ​മ​ർ​ശം. ലോ​കം മുഴുവൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അം​ഗീ​ക​രി​ക്കു​ന്നു. അ​മേ​രി​ക്ക ചു​വ​ന്ന പ​ര​വ​താ​നി വി​രി​ച്ച് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. മോ​ദി ലോ​ക നേ​താ​വാ​യി.

എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് മോ​ദി​യെ മു​ർ​ഖ​നോ​ട് ഉ​പ​മി​ക്കു​ക​യും വി​ഷം പു​ര​ണ്ട​താ​ണെ​ന്ന് പ​റ​യു​ക​യും ചെ​യ്യു​ന്നു. സോ​ണി​യാ ഗാ​ന്ധി​യു​ടെ ഉ​ത്ത​ര​വി​ന് അ​നു​സ​രി​ച്ച് നൃ​ത്തം​വ​യ്ക്കു​ന്ന നേ​താ​ക്ക​ളാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. അ​വ​ർ വി​ഷ ക​ന്യ​ക​യാ​ണ്. ഇ​ന്ത്യ​യെ ത​ക​ർ​ത്ത ചൈ​ന​യു​ടെ​യും പാ​ക്കി​സ്ഥാ​ന്‍റെ​യും ഏ​ജ​ന്‍റാ​ണെ​ന്നും ബ​സ​ന​ഗൗ​ഡ പ​റ​ഞ്ഞു.

ഇ​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ശ​ക്ത​മാ​യി രം​ഗ​ത്തെ​ത്തി. ബ​സ​ന​ഗൗ​ഡ​യെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​ൻ ബി​ജെ​പി ത​യാ​റാ​വ​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :