ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. ഡൽഹി പ്രത്യേക സിബിഐ കോടതി ജഡ്ജി എം.കെ. നാഗ്പാൽ ആണ് സിസോദിയയുടെ ഹർജി തള്ളിയത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസിലാണ് സിസോദിയ ഡൽഹി കോടതിയെ സമീപിച്ചത്. ജാമ്യം നൽകേണ്ട ഘട്ടത്തിലല്ല അന്വേഷണമെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു ഇഡി കോടതിയിൽ വാദിച്ചത്.