+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

""നീതിക്കുവേണ്ടി തെരുവിലിറങ്ങേണ്ടി വരുന്നത് വേദനാജനകം''; ഗുസ്തി താരങ്ങളെ പിന്തുണച്ച് നീരജ് ചോപ്ര

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ പ്രതിഷേധിക്കുന്ന താരങ്ങളെ പിന്തുണച്ച് ഒളിംമ്പ്യന്‍ നീരജ് ചോപ്ര. നീതിക്കുവേണ്ടി അത്‌ലറ്റുകള്‍ തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വരുന്നത് വേ
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ പ്രതിഷേധിക്കുന്ന താരങ്ങളെ പിന്തുണച്ച് ഒളിംമ്പ്യന്‍ നീരജ് ചോപ്ര. നീതിക്കുവേണ്ടി അത്‌ലറ്റുകള്‍ തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വരുന്നത് വേദനാജനകമാണെന്ന് നീരജ് ട്വീറ്റ് ചെയ്തു.

രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം സ്വന്തമാക്കാന്‍ കഠിനാധ്വാനം ചെയ്തവരാണ് അവര്‍. ഒരോ പൗരന്‍റെയും അന്തസ് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം രാഷ്ട്രത്തിനുണ്ട്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

അങ്ങയറ്റം വൈകാരികമായ വിഷയമാണിത്. നിഷ്പക്ഷമായും സുതാര്യതയോടെയും ഇത് കൈകാര്യം ചെയ്യണമെന്ന് നീരജ് ട്വിറ്ററില്‍ കുറിച്ചു. അധികൃതര്‍ എത്രയും പെട്ടെന്ന് വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തറില്‍ നടക്കുന്ന ഗുസ്തി താരങ്ങളുടെ പ്രതിഷേധം ആറാം ദിവസവും തുടരുകയാണ്. ഏഴ് വനിതാ താരങ്ങള്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് ആരോപിച്ചാണ് ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫൊഗാട്ട് എന്നിവർ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധിക്കുന്നത്.
More in Latest News :