+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

""ഇ​ങ്ങ​നെ ജീ​വി​ക്ക​ണ്ട, മ​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു''; ലൈം​ഗി​കാ​രോ​പ​ണ​ത്തി​നി​ടെ വീ​ഡി​യോ​യു​മാ​യി ബ്രി​ജ് ഭൂ​ഷ​ന്‍ സിംഗ്

ന്യൂ​ഡ​ല്‍​ഹി: ഗു​സ്തി താ​ര​ങ്ങ​ളു​ടെ സ​മ​രം തു​ട​രു​ന്ന​തി​നി​ടെ വീ​ഡി​യോ​യു​മാ​യി ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ന്‍ സിംഗ്. പ്ര​തീ​ക്ഷ​ക​ള്‍ കൈ​വി​ട്ടെ​ന്നും
ന്യൂ​ഡ​ല്‍​ഹി: ഗു​സ്തി താ​ര​ങ്ങ​ളു​ടെ സ​മ​രം തു​ട​രു​ന്ന​തി​നി​ടെ വീ​ഡി​യോ​യു​മാ​യി ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ന്‍ സിംഗ്. പ്ര​തീ​ക്ഷ​ക​ള്‍ കൈ​വി​ട്ടെ​ന്നും മ​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നെ​ന്നു​മാ​ണ് വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്.

ലൈം​ഗീ​ക ആ​രോ​പ​ണം മു​ത​ല്‍ ശാ​രീ​രി​ക ഉ​പ​ദ്ര​വം വ​രെ​യു​ള്ള ഗു​രു​ത​ര കു​റ്റ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ബ്രി​ജ് ഭൂ​ഷ​നെ​തി​രെ താ​ര​ങ്ങ​ള്‍ സ​മ​രം തു​ട​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് ബ്രി​ജ് ഭൂ​ഷ​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്.

നേ​ടി​യ​തും ന​ഷ്ട​ട​പ്പെ​ടു​ത്തി​യ​തു​മാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് താ​ന്‍ ആ​ത്മ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. പ്ര​തീ​ക്ഷ​ക​ളെ​ല്ലാം കൈ​വി​ട്ട അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. നി​സ​ഹാ​യ​നാ​യി തോ​ന്നു​ക​യാ​ണ്. ഇ​ങ്ങ​നെ ജീ​വി​ക്കാ​ന്‍ തോ​ന്നു​ന്നി​ല്ലെ​ന്നും മ​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ക​യാ​ണെ​ന്നും വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു.

ബ്രി​ജ് ഭൂ​ഷ​​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി ജ​ന്ത​ര്‍​മ​ന്ത​റി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധം ആ​റാം ദി​വ​സ​വും തു​ട​രു​ക​യാ​ണ്. ഏ​ഴ് വ​നി​താ താ​ര​ങ്ങ​ള്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും കേ​സെ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് ബ​ജ്‌​റം​ഗ് പൂ​നി​യ, സാ​ക്ഷി മാ​ലി​ക്, വി​നേ​ഷ് ഫൊ​ഗാ​ട്ട് ഉ​ള്‍​പ്പ​ടെ​യു​ള്ള താ​ര​ങ്ങ​ള്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.
More in Latest News :