ഇടുക്കി: ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ജനങ്ങളുടെ പേടിസ്വപ്നമായ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നീളുന്നു. സിമന്റ് പാലത്തിന് സമീപം വാഹനമെത്താന്‍ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് നിലവില്‍ ആന നിലയുറപ്പിച്ചിരിക്കുന്നത്.
കുട്ടിയാനകളടക്കമുള്ള ആനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പനുള്ളത്. പടക്കം പൊട്ടിച്ച് കൂട്ടം തെറ്റിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. കുങ്കിയാനകളെയും ഇവിടെ എത്തിച്ചുണ്ട്.
ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ ആദ്യ രണ്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിമന്റ് പാലത്തിലേയ്ക്കുള്ള റോഡ് താത്ക്കാലികമായി അടച്ചു. വിവിധ മേഖലകളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.