ബാഴ്സലോണ: വനിത ചാമ്പ്യൻസ് ലീഗിൽ ഫൈനലിലേക്ക് മുന്നേറി ബാഴ്സലോണ വനിതകൾ. ചെൽസിക്കെതിരെ ഇരുപാദങ്ങളിലുമായി 2-1ന്റെ വിജയവുമായാണ് ബാഴ്സ ഫൈനലിൽ എത്തിയത്. രണ്ടാം പാദം 1-1ന് സമനിലയിൽ അവസാനിച്ചെങ്കിലും ആദ്യപാദത്തിലെ (1-0) ജയം ബാഴ്സയ്ക്ക് തുണയായി.
മത്സരത്തിൽ ആദ്യം ലീഡെടുത്തത് ബാഴ്സ വനിതകളാണ്. 63-ാം മിനിറ്റിൽ കരോളിൻ ഹാൻസിയാണ് ബാഴ്സയെ മുന്നിലെത്തിച്ചത്. എന്നാൽ നാലു മിനിറ്റുനുള്ളിൽ ചെൽസി വനിതകൾ തിരിച്ചടിച്ചു. ഗുരോ റെയ്റ്റൻ (67') ഒപ്പമെത്തിച്ചു.
തുടർച്ചയായ മൂന്നാം തവണയാണ് ബാഴ്സ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ കളിക്കുന്നത്. ആഴ്സണൽ- വോൾവ്സ്ബർഗ് മത്സരത്തിലെ വിജയികളെയാണ് ബാഴ്സലോണ ഫൈനലിൽ നേരിടുക.