+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ത്ത​ര​കൊ​റി​യ: അ​മേ​രി​ക്ക പ്ര​കോ​പ​നം ന​ട​ത്ത​രു​തെ​ന്നു ചൈ​ന

ബെ​യ്ജിം​ഗ്: ​ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി അ​ണ്വാ​യു​ധം വ​ഹി​ക്കു​ന്ന മു​ങ്ങി​ക്ക​പ്പ​ലും ബോം​ബ​റു​ക​ളും അ​യ​യ്ക്കാ​ൻ അ​മേ​രി​ക്ക തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ മു​ന്ന​റി​യി​പ്പു​മാ​
ഉ​ത്ത​ര​കൊ​റി​യ: അ​മേ​രി​ക്ക പ്ര​കോ​പ​നം ന​ട​ത്ത​രു​തെ​ന്നു ചൈ​ന
ബെ​യ്ജിം​ഗ്: ​ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി അ​ണ്വാ​യു​ധം വ​ഹി​ക്കു​ന്ന മു​ങ്ങി​ക്ക​പ്പ​ലും ബോം​ബ​റു​ക​ളും അ​യ​യ്ക്കാ​ൻ അ​മേ​രി​ക്ക തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ മു​ന്ന​റി​യി​പ്പു​മാ​യി ചൈ​ന. ഉ​ത്ത​ര​കൊ​റി​യ​യെ പ്ര​കോ​പ്പി​പ്പി​ക്കു​ന്ന​തി​ൽ ​നി​ന്ന് അ​മേ​രി​ക്ക​യും ദ​ക്ഷി​ണ​കൊ​റി​യ​യും വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നു ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് മാ​വോ നിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.

ഭീ​ഷ​ണി​ക​ൾ മു​ഴ​ക്കി പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന​തി​നു പ​ക​രം കൊ​റി​യ​ൻ മേ​ഖ​ല​യു​ടെ സ​മാ​ധാ​ന​ത്തി​നു വേ​ണ്ട ന​ട​പ​ടി​ക​ളാ​ണു ചെ​യ്യേ​ണ്ട​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് യൂ​ൺ സ​ക് യോ​ളും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും ക​ഴി​ഞ്ഞ​ദി​വ​സം വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ ഉ​ച്ച​കോ​ടി ന​ട​ത്തി​യ​ശേ​ഷ​മാ​ണു സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ടാ​യ​ത്.

അ​ണ്വാ​യു​ധം പ്ര​യോ​ഗി​ച്ചാ​ൽ ഉ​ത്ത​ര​കൊ​റി​യ​ൻ നേ​തൃ​ത്വ​ത്തി​ന്‍റെ അ​വ​സാ​ന​മാ​യി​രി​ക്കു​മെ​ന്ന് ഇ​രു​വ​രും മു​ന്ന​റി​യി​പ്പു ന​ല്കി. ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കും. നാ​ലു പ​തി​റ്റാ​ണ്ടി​നു​ശേ​ഷ​മാ​ണ് ആ​ണ​വ മു​ങ്ങി​ക്ക​പ്പ​ൽ ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ​ത്തു​ന്ന​ത്. ഇ​തി​നു പ​ക​ര​മാ​യി അ​ണ്വാ​യു​ധം വി​ക​സി​പ്പി​ക്കി​ല്ലെ​ന്ന ഉ​റ​പ്പ് ദ​ക്ഷി​ണ​കൊ​റി​യ അ​മേ​രി​ക്ക​യ്ക്കു ന​ല്കി.

ഉ​ത്ത​ര​കൊ​റി​യ അ​ണ്വാ​യു​ധ, മി​സൈ​ൽ പ​ദ്ധ​തി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ദ​ക്ഷി​ണ​കൊ​റി​യ​യും അ​മേ​രി​ക്ക​യും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത്.
More in Latest News :