കൊടകര: മറ്റത്തൂർ കുഞ്ഞാലിപാറയിൽ ദന്പതികൾ പൊള്ളലേറ്റു മരിച്ചു. കുഞ്ഞാലിപ്പാറ വലിയപറന്പിൽ ഭാസ്കരൻ (58), ഭാര്യ സജിനി(48) എന്നിവരാണ് മരിച്ചത്.
വൈകുന്നേരം നാലോടെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ സജിനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭാസ്കരനു പൊള്ളലേറ്റതെന്നു പറയുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാസ്കരന്റെ മൃതദേഹം കറുകുറ്റി അപ്പോളോ ആശുപത്രി മോർച്ചറിയിലും സജിനിയുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. കുടുംബവഴക്കാണ് സംഭവത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
മക്കൾ: അഖിൽ (വിദ്യാർഥി, യുകെ), അമൃത (ടെക്നോപാർക്ക് തിരുവന്തപുരം).