ന്യൂഡല്‍ഹി: കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷയ്ക്കും അകമ്പടിക്കുമായി 56.63 ലക്ഷം രൂപ വേണമെന്ന കര്‍ണാടക പോലീസിന്റെ ആവശ്യത്തിനെതിരെ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി സുപ്രീം കോടതിയെ സമീപിച്ചു.
തങ്ങളുടെ ഉത്തരവിനെ മറികടക്കുന്ന വ്യസ്ഥകള്‍ എങ്ങനെ നിര്‍ദേശിക്കാന്‍ കഴിയുമെന്ന് കര്‍ണാടക സര്‍ക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു. മഅദനിയുടെ അപേക്ഷ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും.
ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതിയാണ് അബ്ദുള്‍ നാസര്‍ മഅദനിക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ കേരളത്തിലേക്ക് പോകുമ്പോള്‍ മഅദനിയുടെ സുരക്ഷ കര്‍ണാടക പോലീസ് ആണ് ഒരുക്കേണ്ടതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ എട്ടു വരെ സുരക്ഷ ഒരുക്കുന്നതിന് 56.63 ലക്ഷം രൂപ മഅദനി നല്‍കണമെന്ന് കര്‍ണാടക പോലീസ് ആവശ്യപ്പെട്ടത്. പ്രതിമാസം 20.23 ലക്ഷം രൂപയാണ് ചെലവായി കര്‍ണാടക പോലീസ് ആവശ്യപ്പെട്ടത്.