+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഞാനായിരിക്കണം മെയിൻ, എഡിറ്റിംഗ് അമ്മയെ കാണിക്കണം': ഷെയ്നിനെതിരായ പരാതി പുറത്ത്

കൊച്ചി: നടൻ ഷെയ്ൻ നിഗത്തിനെതിരായ നിർമാതാവ് സോഫിയ പോളിന്‍റെ പരാതി പുറത്ത്. ചിത്രീകരണം പൂർത്തിയായ ആര്‍‍ഡിഎക്സ് എന്ന സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്ന് ഷെയ്ൻ ഇമെയിൽ സന്ദേശത
കൊച്ചി: നടൻ ഷെയ്ൻ നിഗത്തിനെതിരായ നിർമാതാവ് സോഫിയ പോളിന്‍റെ പരാതി പുറത്ത്. ചിത്രീകരണം പൂർത്തിയായ ആര്‍‍ഡിഎക്സ് എന്ന സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്ന് ഷെയ്ൻ ഇ-മെയിൽ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടതായി സോഫിയ ആരോപിക്കുന്നു.

ഷെയ്നും അമ്മയും സിനിമ പ്രമോഷനിലും പോസ്റ്റർ തയാറാക്കുന്നതിലും ഇടപെടുകയാണ്. എഡിറ്റ് ചെയ്ത ഭാഗങ്ങൾ അമ്മയെ കാണിക്കണമെന്ന് വാശിപിടിച്ചുവെന്നും സോഫിയ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നൽകിയ പരാതിയിൽ ഉന്നയിക്കുന്നു. നേരത്തേ, ഷെയ്ൻ അയച്ച ഇ-മെയിൽ സന്ദേശം പുറത്തുവന്നിരുന്നു.
More in Latest News :