+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്ര; കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെടുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: എഐ കാമറകളുടെ പരിശോധനകളെക്കുറിച്ചുള്ള പരാതികൾ സർക്കാർ പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. ഇരുചക്രവാഹനത്തില്‍ രണ്ട് പേർക്ക് മാത്രമേ യാത്ര ചെയ്യാനാകൂ എന്നത് കേന്ദ്ര സർക്കാർ നി
കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്ര; കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെടുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: എഐ കാമറകളുടെ പരിശോധനകളെക്കുറിച്ചുള്ള പരാതികൾ സർക്കാർ പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു.

ഇരുചക്രവാഹനത്തില്‍ രണ്ട് പേർക്ക് മാത്രമേ യാത്ര ചെയ്യാനാകൂ എന്നത് കേന്ദ്ര സർക്കാർ നിയമമാണ്. ഇതിൽ പൊതുവായ ആശങ്ക ഉയർന്നിട്ടുണ്ട്. കേന്ദ്ര നിയമത്തിൽ ഇളവ് വേണമെന്ന ആവശ്യം കേരളം ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മേയ് പത്തിന് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരും.

മുന്‍ ട്രാന്‍സ്പോര്‍ട്ട് ജോയിന്‍റ് കമ്മിഷണര്‍ രാജീവ് പുത്തലത്തിനെതിരെ ആറ് പരാതികള്‍ ലഭിച്ചിട്ടുണ്ട്. വിജിലൻസ് അന്വേഷണത്തിന് ഗതാഗത വകുപ്പ് ശിപാർശ ചെയ്തതാണ്. ഇപ്പോൾ നടക്കുന്നത് പ്രാഥമിക അന്വേഷണമാണെന്നും മന്ത്രി പറഞ്ഞു.
More in Latest News :