+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂരില്‍ സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

കണ്ണൂര്‍: കണ്ണാടിപറമ്പില്‍ സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.കാട്ടാമ്പള്ളി ഇടയില്‍ പീടിക സ്വദേശികളായ അജീര്‍(26), ബന്ധു റാഫി
കണ്ണൂരില്‍ സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു
കണ്ണൂര്‍: കണ്ണാടിപറമ്പില്‍ സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

കാട്ടാമ്പള്ളി ഇടയില്‍ പീടിക സ്വദേശികളായ അജീര്‍(26), ബന്ധു റാഫിയ(അഞ്ച്) എന്നിവരാണ് മരിച്ചത്. അജീറിന്‍റെ ബന്ധു ഫാത്തിമയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി 10ഓടെയാണ് അപകടമുണ്ടായത്. കണ്ണാടിപറമ്പിലെ ബന്ധുവീട്ടില്‍ നിന്ന് കാട്ടാമ്പള്ളിയിലേയ്ക്ക് മടങ്ങിയവരാണ് അപകടത്തില്‍പെട്ടത്.
More in Latest News :