+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭീ​ക​രാ​ക്ര​മ​ണ കേ​സ്: യു​എ​സി​ന് 312 മി​ല്യ​ൺ ഡോ​ള​ർ പി​ഴ‌ ചു​മ​ത്തി ഇ​റാ​ൻ കോ​ട​തി

ടെ​ഹ്റാ​ൻ: 2017ൽ ​ടെ​ഹ്റാ​നി​ൽ ഐ​എ​സ് ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ അ​മേ​രി​ക്ക​യ്ക്ക് 312 ദ​ശ​ല​ക്ഷം ഡോ​ള​ർ പി​ഴ​യി​ട്ട് ഇ​റാ​ൻ കോ​ട​തി. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മൂ​ന്നു​പേ​രു​ടെ കു
ഭീ​ക​രാ​ക്ര​മ​ണ കേ​സ്: യു​എ​സി​ന് 312 മി​ല്യ​ൺ ഡോ​ള​ർ പി​ഴ‌ ചു​മ​ത്തി ഇ​റാ​ൻ കോ​ട​തി
ടെ​ഹ്റാ​ൻ: 2017ൽ ​ടെ​ഹ്റാ​നി​ൽ ഐ​എ​സ് ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ അ​മേ​രി​ക്ക​യ്ക്ക് 312 ദ​ശ​ല​ക്ഷം ഡോ​ള​ർ പി​ഴ​യി​ട്ട് ഇ​റാ​ൻ കോ​ട​തി. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മൂ​ന്നു​പേ​രു​ടെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ടെ​ഹ്റാ​ൻ കോ​ട​തി വി​ധി.

എ​ന്നാ​ൽ 18 പേ​ർ കൊ​ല്ല​പ്പെ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ യു​എ​സി​നെ​തി​രെ നേ​രി​ട്ടു​ള്ള തെ​ളി​വു​ക​ളൊ​ന്നും കി​ട്ടി​യി​ട്ടി​ല്ല. യു​എ​സ് സ​ർ​ക്കാ​റും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ർ​ജ് ഡ​ബ്ല്യു. ബു​ഷും ബ​റാ​ക് ഒ​ബാ​മ​യും ഇ​റാ​ന്‍റെ കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.‌

ഭീ​ക​ര സം​ഘ​ട​ന​യു​ടെ സം​ഘാ​ട​ന​ത്തി​നും അ​വ​ർ​ക്ക് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലും യു​എ​സി​നു​ള്ള പ​ങ്ക് മു​ൻ​നി​ർ​ത്തി​യാ​ണ് വി​ധി​യെ​ന്നാ​ണ് ഇ​റാ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി പ​റ​യു​ന്ന​ത്.
More in Latest News :