+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​എം​കെ ഒ​റ്റ​ക്കെ​ട്ട്, ഓ​ഡി​യോ വ്യാ​ജം: പ​ള​നി​വേ​ൽ ത്യാ​ഗ​രാ​ജ​ൻ

ചെ​ന്നൈ: ത​മി​ഴ്നാ​ട് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​അ​ണ്ണാ​മ​ലൈ പു​റ​ത്തു​വി​ട്ട ഓ​ഡി​യോ ക്ലി​പ്പ് വ്യാ​ജ​മാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് സം​സ്ഥാ​ന ധ​ന​മ​ന്ത്രി പ​ള​നി​വേ​ൽ ത്യാ​ഗ​രാ​ജ​ൻ. മു​ഖ്യ​
ഡി​എം​കെ ഒ​റ്റ​ക്കെ​ട്ട്, ഓ​ഡി​യോ വ്യാ​ജം: പ​ള​നി​വേ​ൽ ത്യാ​ഗ​രാ​ജ​ൻ
ചെ​ന്നൈ: ത​മി​ഴ്നാ​ട് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​അ​ണ്ണാ​മ​ലൈ പു​റ​ത്തു​വി​ട്ട ഓ​ഡി​യോ ക്ലി​പ്പ് വ്യാ​ജ​മാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് സം​സ്ഥാ​ന ധ​ന​മ​ന്ത്രി പ​ള​നി​വേ​ൽ ത്യാ​ഗ​രാ​ജ​ൻ. മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ മ​ക​ൻ ഉ​ദ​യ​നി​ധി, മ​രു​മ​ക​ൻ ശ​ബ​രീ​ശ​ൻ എ​ന്നി​വ​രെ സം​ബ​ന്ധി​ച്ചു താ​ൻ ഒ​രു പ​രാ​മ​ർ​ശ​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ണ്ണാ​മ​ലൈ പു​റ​ത്തു​വി​ട്ട ഓ​ഡി​യോ ടേ​പ്പ് വ്യാ​ജ​മാ​യി നി​ർ​മി​ച്ച​താ​ണെ​ന്നും ത്യാ​ഗ​രാ​ജ​ൻ പ​റ​ഞ്ഞു.

ത​നി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കു​മി​ട​യി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​ക്കി രാ​ഷ്‌​ട്രീ​യ​നേ​ട്ടം കൊ​യ്യാ​ൻ ഒ​രു ബ്ലാ​ക്മെ​യ്ൽ സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ ആ​രോ​പി​ച്ചു. അ​ണ്ണാ​മ​ലൈ ആ​ദ്യ ഓ​ഡി​യോ ക്ലി​പ്പ് പു​റ​ത്തു​വി​ട്ട​തി​നു പി​ന്നാ​ലെ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ഈ ​ടേ​പ്പ് നി​ർ​മി​ച്ച​തെ​ന്നു ത്യാ​ഗ​രാ​ജ​ൻ ട്വി​റ്റ​റി​ൽ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. ബ​റാ​ക് ഒ​ബാ​മ, ഡോ​ണ​ൾ​ഡ് ട്രം​പ്, മ​നോ​ജ് തി​വാ​രി എ​ന്നി​വ​രു​ടേ​താ​യി പ്ര​ച​രി​ച്ച വ്യാ​ജ ഓ​ഡി​യോ ക്ലി​പ്പു​ക​ളും അ​ദ്ദേ​ഹം ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി.

ഉ​ദ​യ​നി​ധി​ക്കും ശ​ബ​രീ​ശ​നു​മെ​തി​രേ സം​സ്ഥാ​ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​പോ​ലും ആ​രോ​പ​ണ​ളു​യ​ർ​ത്തി​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടാ​ണ്, ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത വ്യാ​ജ ഓ​ഡി​യോ ക്ലി​പ്പു​ക​ളു​മാ​യി സം​ഘം രം​ഗ​ത്തു​വ​ന്ന​ത്. ഇ​തി​ൽ​നി​ന്നു രാ​ഷ്‌​ട്രീ​യ​നേ​ട്ടം കൊ​യ്യാ​നു​ള്ള ശ്ര​മം വി​ജ​യി​ക്കി​ല്ല. ഇ​ന്നു​വ​രെ പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്-​ത്യാ​ഗ​രാ​ജ​ൻ പ​റ​ഞ്ഞു.
More in Latest News :