+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തു​ട​ർ​ത്തോ​ൽ​വി​ക​ൾ​ക്ക് ത​ട​യി​ട്ട് കോ​ൽ​ക്ക​ത്ത

ബം​ഗ​ളൂ​രു: തു​ട​ർ​ച്ച​യാ​യ നാ​ല് തോ​ൽ​വി​ക​ൾ നേ​രി​ട്ടെ​ത്തി​യ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ വീ​ഴ്ത്തി വി​ജ​യ​വ​ഴി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി. 21 റ​ൺ​സി​നാ​ണ് ക
തു​ട​ർ​ത്തോ​ൽ​വി​ക​ൾ​ക്ക് ത​ട​യി​ട്ട് കോ​ൽ​ക്ക​ത്ത
ബം​ഗ​ളൂ​രു: തു​ട​ർ​ച്ച​യാ​യ നാ​ല് തോ​ൽ​വി​ക​ൾ നേ​രി​ട്ടെ​ത്തി​യ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ വീ​ഴ്ത്തി വി​ജ​യ​വ​ഴി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി. 21 റ​ൺ​സി​നാ​ണ് കോ​ൽ​ക്ക​ത്ത ആ​തി​ഥേ​യ​രാ​യ ആ​ർ​സി​ബി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ജേ​സ​ൺ റോ​യ്(56), നി​തീ​ഷ് റാ​ണ(48) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗ് ക​രു​ത്തി​ൽ 201 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യ​മാ​ണ് കോ​ൽ​ക്ക​ത്ത പ​ടു​ത്തു​യ​ർ​ത്തി​യ​ത്. മു​ന്നേ​റ്റ​നി​ര ബാ​റ്റ​ർ​മാ​ർ​ക്ക​ല്ലാ​തെ മ​റ്റാ​ർ​ക്കും തി​ള​ങ്ങാ​നാ​വാ​തെ വ​രു​ന്ന പ​തി​വ് ആ​ർ​സി​ബി ചേസിൽ ആ​വ​ർ​ത്തി​ച്ച​തോ​ടെ വി​ജ​യം അ​ക​ന്നു​നി​ന്നു.

സ്കോ​ർ:
കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് 200/5(20)
റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ 179/8(20)


ഓ​പ്പ​ണിം​ഗ് ദൗ​ത്യ​മേ​റ്റെ​ടു​ത്ത വി​രാ​ട് കോ​ഹ്‌​ലി(54) മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യെ​ങ്കി​ലും വി​ശ്വ​സ്ത താ​ര​ങ്ങ​ളാ​യ ഫാ​ഫ് ഡു​പ്ലെ​സി(17), ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ(5) എ​ന്നി​വ​ർ വേ​ഗം മ​ട​ങ്ങി. 18 പ​ന്തി​ൽ മൂ​ന്ന് സി​ക്സ​റു​ക​ൾ പാ​യി​ച്ച് 34 റ​ൺ​സ് നേ​ടി​യ മ​ഹി​പാ​ൽ ലോം​റോ​ർ മാ​ത്ര​മാ​ണ് മ​ധ്യ​നി​ര​യി​ൽ തി​ള​ങ്ങി​യ​ത്.

ദി​നേ​ഷ് കാ​ർ​ത്തി​ക്(22), ഷ​ഹ്ബാ​സ് അ​ഹ്മ​ദ്(2) എ​ന്നി​വ​ർ പ​തി​വ​നു​സ​രി​ച്ച് നി​രാ​ശ​പ്പെ​ടു​ത്തി​യ​തോ​ടെ കോ​ൽ​ക്ക​ത്ത​യ്ക്ക് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യി. നാ​ലോ​വ​റി​ൽ 27 റ​ൺ​സ് മാ​ത്രം വി​ട്ടു​ന​ൽ​കി മൂ​ന്ന് വി​ക്ക​റ്റു​ക​ൾ പി​ഴു​ത വ​രു​ൺ ച​ക്ര​വ​ർ​ത്തി​യാ​ണ് കോ​ൽ​ക്ക​ത്ത ബൗ​ളിം​ഗ് നി​ര​യെ ന​യി​ച്ച​ത്. സു​യാ​ഷ് ശ​ർ​മ, ആ​ന്ദ്രേ റ​സ​ൽ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി.

നേ​ര​ത്തെ, 29 പ​ന്തി​ൽ അ​ഞ്ച് സി​ക്സും നാ​ല് ഫോ​റും പാ​യി​ച്ച റോ​യ് വെ​ടി​ക്കെ​ട്ട് തു​ട​ക്ക​മാ​ണ് അ​തി​ഥി​ക​ൾ​ക്ക് ന​ൽ​കി​യ​ത്. 21 പ​ന്തി​ൽ 48 റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ റാ​ണ ടീം ​സ്കോ​ർ ഉ​യ​ർ​ത്തി. റി​ങ്കു സിം​ഗ് നേ​ടി​യ18 റ​ൺ​സി​നൊ​പ്പം മോ​ശം ഫീ​ൽ​ഡിം​ഗി​ലൂ​ടെ ആ​ർ​സി​ബി താ​ര​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്ത എ​ക്സ്ട്രാ​സും കോ​ൽ​ക്ക​ത്ത​യെ 200 ക​ട​ത്താ​ൻ സ​ഹാ​യി​ച്ചു.

ആ​ർ​സി​ബി​ക്കാ​യി വ​നി​ന്ദു ഹ​സ​ര​ങ്ക, വി. ​വൈ​ശാ​ഖ് എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം നേ​ടി. ജ​യ​ത്തോ​ടെ ആ​റ് പോ​യി​ന്‍റു​മാ​യി ലീ​ഗി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ് കോ​ൽ​ക്ക​ത്ത. എ​ട്ട് പോ​യി​ന്‍റു​ള്ള ആ​ർ​സി​ബി അ​ഞ്ചാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.
More in Latest News :