ജിദ്ദ: സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി ആദ്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു. ജിദ്ദയിൽനിന്നുമാണ് വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടത്. വിമാനത്തിൽ 360 ഇന്ത്യക്കാരാണുള്ളത്.
"ഓപ്പറേഷൻ കാവേരി' പ്രകാരം സംഘർഷ ബാധിത സുഡാനിൽ നിന്ന് ഇന്ത്യ പൗരന്മാരെ ഒഴിപ്പിക്കാൻ തുടങ്ങിയത്. ഇന്ത്യൻ നാവികസേനയും ഇന്ത്യൻ വ്യോമസേനാ വിമാനങ്ങളും ചേർന്ന് ഇന്ത്യൻ പൗരന്മാരെ പല ബാച്ചുകളായാണ് ഒഴിപ്പിക്കുന്നത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം സുഡാനിൽ നിന്ന് ഇതുവരെ 530 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. സുഡാനീസ് സൈന്യവും അർദ്ധസൈനിക വിഭാഗങ്ങളും ഏറ്റുമുട്ടുന്ന സുഡാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച രക്ഷാദൗത്യമാണ് "ഓപ്പറേഷൻ കാവേരി'.
ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതാത് വിമാനത്താവളങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെ ചിലവില്‍ കേരളത്തിലേക്ക് എത്തിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുവാന്‍ കേരളീയ പ്രവാസികാര്യ വകുപ്പിനെ (നോര്‍ക്ക) ചുമതലപ്പെടുത്തുവാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.