ന്യൂഡൽഹി: ജപ്പാനിലേക്ക് പുറപ്പെട്ട ജപ്പാൻ എയർലൈൻസിന്റെ വിമാനം സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഡൽഹിയിൽ തിരിച്ചിറക്കി. വിമാനം പുറപ്പെട്ട് ഏകദേശം അഞ്ച് മണിക്കൂറിന് ശേഷമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.
ജീവനക്കാർ ഉൾപ്പടെ 200ഓളം ആളുകൾ വിമാനത്തിലുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി 7.20 ഓടെ ടോക്കിയോയിലെ ഹനേദ വിമാനത്താവളത്തിലേക്ക് പറന്നുയർന്ന വിമാനം ബുധനാഴ്ച പുലർച്ചെ 12.45 ഓടെ തിരിച്ചെത്തുകയായിരുന്നു.
യാത്രക്കാർ എല്ലാവരെയും ഡൽഹിയിലെ ഒരു ഹോട്ടലിലേക്ക് മാറ്റി. മറ്റൊരു വിമാനത്തിൽ ഇവരെ ജപ്പാനിലേക്ക് കൊണ്ടുപോകും. സംഭവത്തിൽ ജപ്പാൻ എയർലൈൻസ് പ്രതികരിച്ചിട്ടില്ല.