നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 38 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.
ദോഹയിൽനിന്ന് ഇന്നലെ പുലർച്ചെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന പാലക്കാട് സ്വദേശി എം.കെ. ഹക്കീമാണ് മൂന്നു കാപ്സ്യൂളുകളുടെ രൂപത്തിലാക്കി 788 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്.
പരിശോധനകളെല്ലാം പൂർത്തീകരിച്ച് പുറത്തേക്കു കടക്കാൻ ശ്രമിക്കവേ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണു സ്വർണം പിടികൂടിയത്.