+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"കിഴങ്ങൻ മന്ത്രിമാർ'; കൃഷിമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും വിമർശിച്ച് നാട്ടകം സുരേഷ്

കോട്ടയം: കൃഷിമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്. സംഭരിച്ച നെല്ലിന്‍റെ പണം നൽകാത്തതിനെതിരേ കോട്ടയത്ത് സംഘടിപ്പിച്ച കർഷക സമരത്തിനിടെയാണ് മന്ത്രിമ
കോട്ടയം: കൃഷിമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്. സംഭരിച്ച നെല്ലിന്‍റെ പണം നൽകാത്തതിനെതിരേ കോട്ടയത്ത് സംഘടിപ്പിച്ച കർഷക സമരത്തിനിടെയാണ് മന്ത്രിമാർക്കെതിരായ ഡിസിസി പ്രസിഡന്‍റിന്‍റെ രോഷപ്രകടനം.

സമരത്തെക്കുറിച്ച് ചർച്ചചെയ്യാൻ ഫോണിൽ വിളിച്ചപ്പോൾ മന്ത്രിമാർ പ്രതികരിക്കാതിരുന്നതാണ് നാട്ടകം സുരേഷിനെ പ്രകോപിപ്പിച്ചത്. മന്ത്രിമാർക്ക് അൽപ്പമെങ്കിലും വിവരം വേണ്ടെ, ഈ കിഴങ്ങൻമാരൊക്കെയാണ് കേരളത്തിലെ മന്ത്രിമാരെന്ന് ജനങ്ങൾ അറിയണമെന്നും സുരേഷ് പറഞ്ഞു.
More in Latest News :