+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള സ്ഫോ​ട​ന​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നെ വ​ധി​ച്ചു

വാ​ഷിം​ഗ്ട​ൺ: 2021ലെ ​കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള സ്ഫോ​ട​ന​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നെ​ന്ന് ക​രു​തു​ന്ന ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് (ഐ​എ​സ്) നേ​താ​വി​നെ താ​ലി​ബാ​ൻ സൈ​ന്യം വ​ധി​ച്ച​താ​യി യു​എ​സ്. ഐ​എ​സ്
കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള സ്ഫോ​ട​ന​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നെ വ​ധി​ച്ചു
വാ​ഷിം​ഗ്ട​ൺ: 2021ലെ ​കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള സ്ഫോ​ട​ന​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നെ​ന്ന് ക​രു​തു​ന്ന ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് (ഐ​എ​സ്) നേ​താ​വി​നെ താ​ലി​ബാ​ൻ സൈ​ന്യം വ​ധി​ച്ച​താ​യി യു​എ​സ്.

ഐ​എ​സ് നേ​താ​വ് ചി​ല ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് കൊ​ല്ല​പ്പെ​ട്ടു. എ​ന്നാ​ൽ മ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ൻ സ​മ​യ​മെ​ടു​ത്ത​താ​യും ഒ​രു യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച് "സി​എ​ൻ​ബി​സി' റി​പ്പോ​ർ​ട്ടു ചെ​യ്തു. കൊ​ല്ല​പ്പെ​ട്ട ഐ​എ​സ് നേ​താ​വി​ന്‍റെ പേ​ര് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

2021 ഓ​ഗ​സ്റ്റ് 26നാ​ണ് കാ​ബൂ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് ഇ​ര​ട്ട​സ്‌​ഫോ​ട​ന​മു​ണ്ടാ​കു​ന്ന​ത്. കാ​ബൂ​ൾ താ​ലി​ബാ​ന്‍ ഏ​റ്റെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്നു അ​ഫ്ഗാ​ന്‍ പൗ​ര​ന്മാ​രും വി​ദേ​ശ പൗ​ര​ന്മാ​രും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പ​ലാ​യ​ന​ത്തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സ്ഫോ​ട​നം.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 170 സാ​ധാ​ര​ണ​ക്കാ​രും 13 യു​എ​സ് സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രും അ​വ​രു​ടെ കു​ട്ടി​യും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.
More in Latest News :