+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​തി​ർ​ത്തി​യി​ലെ സ​മാ​ധാ​നം: ത്വ​രി​ത ന​ട​പ​ടി​ക​ളെ​ന്ന് ചൈ​ന

ബെ​യ്ജിം​ഗ്: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു ത്വ​രി​ത​ന​ട​പ​ടി​ക​ൾ​ക്കു ഇ​ന്ത്യാ​ചൈ​ന സൈ​നി​ക ത​ല ച​ർ​ച്ച​യി​ൽ തീ​രു​മാ​നി​ച്ച​താ​യി ചൈ​നീ​സ് പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം
അ​തി​ർ​ത്തി​യി​ലെ സ​മാ​ധാ​നം: ത്വ​രി​ത ന​ട​പ​ടി​ക​ളെ​ന്ന് ചൈ​ന
ബെ​യ്ജിം​ഗ്: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു ത്വ​രി​ത​ന​ട​പ​ടി​ക​ൾ​ക്കു ഇ​ന്ത്യാ-​ചൈ​ന സൈ​നി​ക ത​ല ച​ർ​ച്ച​യി​ൽ തീ​രു​മാ​നി​ച്ച​താ​യി ചൈ​നീ​സ് പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം. അ​തി​ർ​ത്തി​യി​ലു​ട​നീ​ളം സ​മാ​ധാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും വേ​ഗ​ത്തി​ലാ​ക്കാ​നും ധാ​ര​ണ​യാ​യി.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ക​മാ​ൻ​ഡ​ർ​ത​ല ച​ർ​ച്ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സേ​ന​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യി​ലാ​യെ​ന്ന് ചൈ​ന വി​ശ​ദീ​ക​രി​ച്ചു. യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ചൈ​നീ​സ് മേ​ഖ​ല​യി​ലു​ള്ള ചു​ഷു​ൽ-​മോ​ൾ​ഡോ​യി​ൽ ആ​യി​രു​ന്നു പ​തി​നെ​ട്ടാ​മ​തു ക​മാ​ൻ​ഡ​ർ ത​ല ച​ർ​ച്ച. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ന​ട​ന്ന ച​ർ​ച്ച​യി​ൽ ല​ഫ്.​ജ​ന​റ​ൽ റാ​ഷിം ബാ​ലി​യാ​ണ് ഇ​ന്ത്യ​ൻ സം​ഘ​ത്തെ ന​യി​ച്ച​ത്.

ഷാം​ങ്ഹാ​യി കോ​ർ​പ്പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (എ​സ്‌​സി​ഒ) സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു ചൈ​നീ​സ് പ്ര​തി​രോ​ധ​മ​ന്ത്രി ലി ​ഷാ​ങ്ഫു 27 ന് ​ഇ​ന്ത്യ​യി​ലെ​ത്തും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​തി​ർ​ത്തി​ത്ത​ർ​ക്ക​ത്തി​ൽ മ​ഞ്ഞു​രു​ക​ലി​ന് ആ​ലോ​ച​ന​ക​ൾ.
More in Latest News :