ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രതിയാക്കി സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ചൊവ്വാഴ്ച സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് സിസോദിയയുടെ പേര് ഉൾപ്പെടുത്തിയത്.
തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകളും എംഎൽസിയുമായ കെ. കവിതയുടെ ഓഡിറ്റർ ബുചി ബാബുവിനെയും പ്രതിചേർത്തിട്ടുണ്ട്. മദ്യവ്യാപാരി അമൻദീപ് സിംഗ് ധാൽ, അർജുൻ പാണ്ഡെ എന്നിവരെയും അനുബന്ധ കുറ്റപത്രത്തിൽ പ്രതിചേർത്തു.
ഡൽഹിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.