+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ഐ കാ​മ​റ; ടെ​ന്‍​ഡ​ര്‍ സു​താ​ര്യ​മ​ല്ല, എ​ല്ലാം അ​റി​യാ​വു​ന്ന മു​ഖ്യ​മ​ന്ത്രി മൗ​ന​വ്ര​ത​ത്തി​ലെ​ന്ന് സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ര്‍ സു​താ​ര്യ​മ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും മ​റി​ക​ട​ന്നാ​ണ് ക​രാ​ര്‍ ന​ല്‍​കി​യ
എ​ഐ കാ​മ​റ; ടെ​ന്‍​ഡ​ര്‍ സു​താ​ര്യ​മ​ല്ല, എ​ല്ലാം അ​റി​യാ​വു​ന്ന മു​ഖ്യ​മ​ന്ത്രി മൗ​ന​വ്ര​ത​ത്തി​ലെ​ന്ന് സ​തീ​ശ​ന്‍
തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ര്‍ സു​താ​ര്യ​മ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും മ​റി​ക​ട​ന്നാ​ണ് ക​രാ​ര്‍ ന​ല്‍​കി​യ​തെ​ന്ന് സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു.

ടെ​ന്‍​ഡ​റി​ല്‍ പ​ങ്കെ​ടു​ത്ത നാ​ല് ക​മ്പ​നി​ക​ളി​ല്‍ ഒ​ന്ന് ടെ​ക്‌​നി​ക്ക​ല്‍ യോ​ഗ്യ​ത​യി​ല്ലാ​ത്ത​തി​നാ​ല്‍ ആ​ദ്യം ത​ന്നെ പു​റ​ത്താ​യി. ഒ​ന്നാം സ്ഥാ​ന​ത്തു​വ​ന്ന സ്രി​റ്റ് എ​ന്ന ക​മ്പ​നി​ക്ക് ക​രാ​ര്‍ ന​ല്‍​കി. ര​ണ്ടാം സ്ഥാ​ന​ത്ത് വ​ന്ന​ത് അ​ശോ​ക ബി​ല്‍​ഡേ​ഴ്‌​സ് ആ​ണ്. സോ​ഫ്റ്റ്‌​വെ​യ​റു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത നി​ര്‍​മാ​ണ ക​മ്പ​നി​യാ​ണ് ഇ​തെ​ന്ന് സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

മൂ​ന്നാം സ്ഥാ​ന​ത്ത് വ​ന്ന അ​ക്ഷ​ര എന്‍റര്‍​പ്രൈ​സ​സി​നും ആ​ദ്യ​ത്തെ ക​മ്പ​നി​യു​മാ​യി ബ​ന്ധ​മു​ണ്ട്. കെ ​ഫോ​ണി​ല്‍ സ്രി​റ്റ് ഉ​പ​ക​രാ​ര്‍ ന​ല്‍​കി​യ​ത് അ​ശോ​ക​യ്ക്കാ​ണെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

പ​ര​സ്പ​രം ബ​ന്ധ​മു​ള്ള ക​മ്പ​നി​ക​ള്‍​ക്കി​ട​യി​ല്‍ ക​രാ​റി​ന് മു​മ്പ് ത​ന്നെ ഒ​ത്തു​തീ​ര്‍​പ്പു​ണ്ടാ​യി​രു​ന്നെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു. സാ​ങ്കേ​തി​ക പ്രാ​ധാ​ന്യ​മു​ള്ള പ​ദ്ധ​തി​ക​ളി​ല്‍ ഉ​പ​ക​രാ​ര്‍ ന​ല്‍​ക​രു​തെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ട്. ഇ​വി​ടെ അ​ത് പാ​ലി​ക്ക​പ്പെ​ട്ടി​ല്ല.

മു​ഴു​വ​ന്‍ ഇ​ട​പാ​ടു​ക​ളും ന​ട​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണ്. എ​ല്ലാം അ​റി​യാ​വു​ന്ന മു​ഖ്യ​മ​ന്ത്രി മൗ​ന​വ്ര​ത​ത്തി​ലാ​ണെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

വി​ഷ​യ​ത്തി​ല്‍ പ്ര​തി​പ​ക്ഷം നി​യ​മ​ന​ട​പ​ടി​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ചേ​ര്‍​ത്തു.
More in Latest News :