+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം; എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കും

തിരുവനന്തപുരം: എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ കേരളം. മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം അടക്കമുളള ഭാഗങ്ങള്‍ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും. എസ്‌സി ഇആര്‍ടി ഇതിനായി സപ്ലിമെന്‍ററിയായി പാ
മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം; എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കും
തിരുവനന്തപുരം: എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ കേരളം. മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം അടക്കമുളള ഭാഗങ്ങള്‍ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും. എസ്‌സി ഇആര്‍ടി ഇതിനായി സപ്ലിമെന്‍ററിയായി പാഠപുസ്തകം പുറത്തിറക്കും.

എൻസിഇആർടി പാഠപുസ്തകത്തിൽനിന്നു പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും ഒഴിവാക്കിയിരുന്നു. ഈ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശാസ്ത്രജ്ഞർ എൻസിഇആർടിക്ക് കത്തെഴുതിയിരുന്നു.

ഐഐടി, ഐസർ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്തജ്ഞരാണ് കത്തെഴുതിയത്. പരിണാമ സിദ്ധാന്തത്തിന് പുറമേ ഭൂമിയിലെ ജീവന്‍റെ ഉത്ഭവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന മോളികുലാർ ഫൈലോജെനി ഉൾപ്പെടെയുള്ള പാഠഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
More in Latest News :