+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രി​ജ് ഭൂ​ഷ​നെ​തി​രെ കേസെടുക്കാത്തതിൽ മറുപടി പറയണം; പോലീസിന് നോട്ടീസയച്ച് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​നെ​തി​രാ​യ ഗു​സ്തി താ​ര​ങ്ങ​ളു​ടെ ലൈം​ഗി​ക ആ​രോ​പ​ണം ഗൗ​ര​വ​ത​ര​മെ​ന്ന് സു​പ്രീം​കോ​ട​തി. വി​ഷ​യ​ത്തി​ല്‍ ഡ​ല്‍​ഹ
ബ്രി​ജ് ഭൂ​ഷ​നെ​തി​രെ കേസെടുക്കാത്തതിൽ മറുപടി പറയണം; പോലീസിന് നോട്ടീസയച്ച് സു​പ്രീം​കോ​ട​തി
ന്യൂ​ഡ​ല്‍​ഹി: ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​നെ​തി​രാ​യ ഗു​സ്തി താ​ര​ങ്ങ​ളു​ടെ ലൈം​ഗി​ക ആ​രോ​പ​ണം ഗൗ​ര​വ​ത​ര​മെ​ന്ന് സു​പ്രീം​കോ​ട​തി. വി​ഷ​യ​ത്തി​ല്‍ ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​നും പോ​ലീ​സി​നും കോ​ട​തി നോ​ട്ടീ​സ​യ​ച്ചു.

ബ്രി​ജ് ഭൂ​ഷ​നെ​തി​രെ പ​രാ​തി ന​ല്‍​കി നാ​ല് ദി​വ​സം പി​ന്നി​ട്ടി​ട്ടും പോ​ലീ​സ് കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഏ​ഴ് വ​നി​താ ഗു​സ്തി താ​ര​ങ്ങ​ളാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രു പെ​ണ്‍​കു​ട്ടി​യ​ട​ക്ക​മു​ള്ള​വ​രാ​ണ് ഹ​ര്‍​ജി​ക്കാ​ര്‍.

ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. കേ​സെ​ടു​ക്കാ​ത്ത​തി​ന്റെ കാ​ര​ണം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സി​നും സ​ര്‍​ക്കാ​രി​നും കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന പ​രാ​തി​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് പ​രാ​തി മു​ദ്ര​വ​ച്ച ക​വ​റി​ല്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കാ​നും കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

പോ​ലീ​സ് കേ​സെ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ല്‍ ഗു​സ്തി താ​ര​ങ്ങ​ള്‍ ഡ​ല്‍​ഹി ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ സ​മ​ര​ത്തി​ലാ​ണ്. ഒ​ളി​മ്പി​ക് മെ​ഡ​ല്‍ ജേ​താ​ക്ക​ളാ​യ ബ​ജ്‌​രം​ഗ് പൂ​നി​യ, സാ​ക്ഷി മാ​ലി​ക്, കോ​മ​ണ്‍​വെ​ല്‍​ത്ത് മെ​ഡ​ല്‍ ജേ​താ​വ് വി​നേ​ഷ് ഫോ​ഗ​ട്ട് എ​ന്നി​വ​ര​ട​ക്കം സ​മ​ര​പ​ന്ത​ലി​ലു​ണ്ട്.
More in Latest News :