+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ഹാ​നെ ഇ​ന്ത്യ​ൻ ടീ​മി​ൽ തി​രി​ച്ചെ​ത്തി

മും​ബൈ: ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ര​ഞ്ജി ട്രോ​ഫി​യി​ലും ഐ​പി​എ​ല്ലി​ലും മി​ന്നു​ന്ന പ്ര​ക​ട​നം തു​ട​രു​ന്ന അ​ജി​ങ്ക്യ ര​ഹാ​ന​യെ ടീ​മി​
ര​ഹാ​നെ ഇ​ന്ത്യ​ൻ ടീ​മി​ൽ തി​രി​ച്ചെ​ത്തി
മും​ബൈ: ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ര​ഞ്ജി ട്രോ​ഫി​യി​ലും ഐ​പി​എ​ല്ലി​ലും മി​ന്നു​ന്ന പ്ര​ക​ട​നം തു​ട​രു​ന്ന അ​ജി​ങ്ക്യ ര​ഹാ​ന​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. 2022 ജ​നു​വ​രി​ക്ക് ശേ​ഷം ആ​ദ്യ​മാ​യാ​ണ് രാ​ഹാ​നെ ടീ​മി​ലെ​ത്തു​ന്ന​ത്.

രോ​ഹി​ത് ശ​ർ​മ ന​യി​ക്കു​ന്ന 15 അം​ഗ ടീ​മി​ൽ മ​റ്റ് കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളി​ല്ല. പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ൽ തു​ട​രു​ന്ന ജ​സ്പ്രീ​ത് ബും​റ, ശ്രേ​യ​സ് അ​യ്യ​ർ എ​ന്നി​വ​രെ ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ച്ചി​ല്ല.

ജൂ​ൺ ഏ​ഴ് മു​ത​ൽ 11 വ​രെ ഇം​ഗ്ല​ണ്ടി​ലെ ഓ​വ​ലി​ലാ​ണ് ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ ന​ട​ക്കു​ന്ന​ത്. 12 റി​സ​ർ​വ് ദി​ന​മാ​യും ഐ​സി​സി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

ടീം: ​രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ശു​ഭ്മാ​ൻ ഗി​ൽ, ചേ​തേ​ശ്വ​ർ പൂ​ജാ​ര, വി​രാ​ട് കോ​ഹ്ലി, അ​ജി​ങ്ക്യ ര​ഹാ​നെ, കെ.​എ​ൽ.​രാ​ഹു​ൽ, കെ.​എ​സ്.​ഭ​ര​ത്, ആ​ർ.​അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ഡേ​ജ, അ​ക്ഷ​ർ പ​ട്ടേ​ൽ, ഷ​ർ​ദു​ൽ ഠാ​ക്കൂ​ർ, മു​ഹ​മ്മ​ദ് ഷ​മി, മു​ഹ​മ്മ​ദ് സി​റാ​ജ്, ഉ​മേ​ഷ് യാ​ദ​വ്, ജ​യ​ദേ​വ് ഉ​നാ​ദ്ക​ട്.
More in Latest News :