+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വന്ദേഭാരതിന് നന്ദി, ഇനിയും സർവീസുകൾ പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തിച്ചേർന്നതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വന്ദേഭാരത് അനുവദിച്ചതിന് നന്ദി പറഞ്ഞ മുഖ്യമന്ത്രി സംസ്ഥ
വന്ദേഭാരതിന് നന്ദി, ഇനിയും സർവീസുകൾ പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തിച്ചേർന്നതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വന്ദേഭാരത് അനുവദിച്ചതിന് നന്ദി പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തിന് കൂടുതൽ സർവീസുകൾ പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

സെൻട്രൽ സ്റ്റേഡിയത്തിൽ ഡിജിറ്റൽ സയൻസ് പാർക്കിന്‍റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. അതിന്‍റെ ഭാഗമായി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റേയും ഗവേഷണത്തിന്‍റേയും ഹബ്ബായി മാറ്റുകയാണ്.

ശാസ്ത്ര സാങ്കേതിക-വിവരസങ്കേതിക രംഗങ്ങളിലെല്ലാം നൂതന വൈദഗ്ധ്യമുള്ള സ്ഥാപനങ്ങൾക്ക് കേരളത്തിൽ തുടക്കം കുറിക്കുകയുമാണ്. ഡിജിറ്റൽ സയൻസ് പാർക്കും വാട്ടർ മെട്രോയും സംസ്ഥാന സർക്കാരിന്‍റെ മുൻ കൈയിലുള്ള പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
More in Latest News :