റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ വാണിജ്യ സമുച്ചയത്തിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാത്രി ദഹാൻ ഫൈസൽ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന എമിറേറ്റ്സ് മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല. വൻനാശനഷ്ടമുണ്ടായി.
ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. തീ പടരുന്നത് തടയുകയും അപകടസാധ്യത അവസാനിക്കുന്നതുവരെ തണുപ്പിക്കൽ പ്രവർത്തനങ്ങൾ തുടരുകയും ചെയ്തുവെന്നും അധികൃതർ അറിയിച്ചു.
ഇറാൻ പൗരന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതാണ് എമിറേറ്റസ് മാർക്കറ്റ്. ഭക്ഷണ സാധനങ്ങൾ തുണി, പ്ലാസ്റ്റിക്, പാത്രങ്ങൾ തുടങ്ങി ഒട്ടുമിക്ക സാധനങ്ങളും ലഭിക്കുന്ന വൻകിട മാർക്കറ്റാണിത്.