ഔഗഡൗഗൗ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ സൈനിക വേഷത്തിലെത്തിയവർ നടത്തിയ വെടിവയ്പിൽ 60 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യതേംഗ പ്രവിശ്യയിലെ ബർഗയിലാണ് ആക്രമണമുണ്ടായതെന്ന് രാജ്യത്തെ പ്രോസിക്യൂട്ടർ ലാമിൻ ട്രാവോർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏഴു വർഷമായി അൽ ക്വായ്ദയുടെയും ഇസ്ലാമിക് സ്റ്റേറ്റിന്റെയും നേതൃത്വത്തിൽ ഭീകരാക്രമണങ്ങൾ തുടർക്കഥയായ രാജ്യത്ത് ആയിരക്കണക്കിനാളുകളാണ് ഇതിനകം കൊല്ലപ്പെട്ടത്. രണ്ടു ദശലക്ഷത്തോളം പേർ ഭവന രഹിതരാവുകയും ചെയ്തു.