ബംഗളൂരു: രാജസ്ഥാൻ റോയൽസിനെതിരായ വിജയത്തിന്റെ തിളക്കത്തിനിടയിലും റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂർ നായകൻ വിരാട് കോഹ്ലിക്ക് തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ബിസിസിഐ കോഹ്ലിക്ക് 24 ലക്ഷം രൂപ പിഴയിട്ടു. പ്രസ്താവനയിലൂടെയാണ് ആർബിസി നായകന് പിഴയിട്ട വിവരം ഐപിഎൽ അധികൃതർ അറിയിച്ചത്.
മത്സരത്തിൽ ഇംപാക്റ്റ് പ്ലെയറായി കളിച്ച ഫാഫ് ഡുപ്ലെസിസ് ഉൾപ്പെടെ ബാംഗ്ലൂർ പ്ലെയിംഗ് ഇലവനിൽ ഉണ്ടായിരുന്ന മുഴുവൻ താരങ്ങൾക്കും മാച്ച് ഫീസിന്റെ 25 ശതമാനം പിഴയും ബിസിസിഐ ചുമത്തിയിട്ടുണ്ട്. ആറു ലക്ഷത്തോളം രൂപയാണ് ഇവർക്ക് പിഴയായി അടക്കേണ്ടി വരിക.
ഈ സീസണിൽ ആർസിബി കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നത് ഇത് രണ്ടാമത്തെ തവണയാണ്. അതിനാലാണ് ഇത്ര വലിയ പിഴ ശിക്ഷ ലഭിച്ചത്.