+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ​യി​ൽ കാ​ർ ഇ​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു

ആ​ല​പ്പു​ഴ: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു​ക​യ​റി അ​ധ്യാ​പി​ക മ​രി​ച്ചു. തു​മ്പോ​ളി മാ​താ സീ​നി​യ​ർ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഫി​സി​ക്സ് അ​ധ്യാ​പി​ക​യാ​യ സ​നാ​ത​ന​പു​രം സ്വ​ദേ
ആ​ല​പ്പു​ഴ​യി​ൽ കാ​ർ ഇ​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു
ആ​ല​പ്പു​ഴ: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു​ക​യ​റി അ​ധ്യാ​പി​ക മ​രി​ച്ചു. തു​മ്പോ​ളി മാ​താ സീ​നി​യ​ർ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഫി​സി​ക്സ് അ​ധ്യാ​പി​ക​യാ​യ സ​നാ​ത​ന​പു​രം സ്വ​ദേ​ശി മാ​ലാ ശ​ശി (45) ആ​ണ് മ​രി​ച്ച​ത്.

വൈ​കി​ട്ട് ആ​ല​പ്പു​ഴ ബൈ​പാ​സി​ലെ ക​ള​ർ​കോ​ട് കു​തി​ര​പ്പ​ന്തി ഭാ​ഗ​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് അ​മി​ത​വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മ​ഹാ​രാ​ഷ്ട്ര ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​ർ ഒ​രു ബൈ​ക്കി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തു​ട​ർ​ന്ന് പാ​ത​യോ​ര​ത്ത് സു​ര​ക്ഷ​യ്ക്കാ​യി സ്ഥാ​പി​ച്ച വേ​ഗ​ത്ത​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റിയ കാർ മാ​ലാ ശ​ശി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​രാ​യ കൈ​ന​ക​രി പു​ത്ത​ൻ​വി​ള​യി​ൽ പ​ഴ​യ​ക​രി​ച്ചി​റ ബി​നു (42), ഭാ​ര്യ ദീ​പ്തി (40) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :