+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ക്കി​ക്കു​ള്ളി​ലെ കാ​രു​ണ്യം; ബ​സി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ വ​യോ​ധി​ക​നെ ര​ക്ഷി​ച്ച് പോ​ലീ​സു​കാ​ർ

കോ​ട്ട​യം: കോ​ട്ട​യ​ത്ത് സ്വ​കാ​ര്യ ബ​സി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് അ​വ​ശ​നി​ല​യി​ലാ​യ വ​യോ​ധി​ക​നെ ര​ക്ഷി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍. ക​ള​ത്തി​പ്പ​ടി​യി​ൽ ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം.കു
കാ​ക്കി​ക്കു​ള്ളി​ലെ കാ​രു​ണ്യം; ബ​സി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ വ​യോ​ധി​ക​നെ ര​ക്ഷി​ച്ച് പോ​ലീ​സു​കാ​ർ
കോ​ട്ട​യം: കോ​ട്ട​യ​ത്ത് സ്വ​കാ​ര്യ ബ​സി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് അ​വ​ശ​നി​ല​യി​ലാ​യ വ​യോ​ധി​ക​നെ ര​ക്ഷി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍. ക​ള​ത്തി​പ്പ​ടി​യി​ൽ ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം.

കു​മ​ളി​യി​ല്‍ നി​ന്നും കോ​ട്ട​യ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ലാ​ണ് വ​യോ​ധി​ക​ന്‍ കു​ഴ​ഞ്ഞു​വീ​ണ​ത്.

വാ​ഴൂ​ര്‍ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ന്‍ കോ​ട്ട​യ​ത്തേ​ക്ക് പോ​കാ​ന്‍ കൊ​ടു​ങ്ങൂ​ര് നി​ന്നു​മാ​ണ് ബ​സി​ല്‍ ക​യ​റി​യ​ത്. ക​ള​ത്തി​പ്പ​ടി​യി​ല്‍ വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട അ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ണു.

ഈ ​സ​മ​യം ഒ​രു പ്ര​തി​യു​മാ​യി കോ​ട്ട​യ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഷ​മീ​ദ് സ​മ​ദ്, അ​ന്‍​സു, മ​ഹേ​ഷ്, പ്ര​ദീ​പ് എ​ന്നീ നാ​ല് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും കൂ​ടാ​തെ സൈ​ബ​ര്‍ സെ​ല്ലി​ലെ ജോ​ബി​ന്‍ ജെ​യിം​സ് എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നും ബ​സി​ലു​ണ്ടാ​യി​രു​ന്നു.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ​ത​ന്നെ വ​യോ​ധി​ക​ന് സി​പി​ആ​ര്‍ ന​ല്‍​കി. തു​ട​ര്‍​ന്ന് ഇ​വ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ബ​സ് കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

വ​യോ​ധി​ക​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ​യാ​ഘാ​ത​ത്തി​ന്‍റെ സൂ​ച​ന​യാ​ണ് കാ​ണി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :