ന്യൂഡല്‍ഹി: ലാവ്ലിന് കേസ് വീണ്ടും മാറ്റിവച്ച് സുപ്രീംകോടതി. 33-ാം തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
ജസ്റ്റീസുമാരായ എം.ആര്.ഷാ, സി.ടി.രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേസില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റീസ് സി.ടി.രവികുമാര്‍ പിന്മാറി. ഹൈക്കോടതിയില്‍വച്ച് ഇതേ കേസില്‍ വാദം കേട്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കേസ് പരിഗണിക്കുന്നത് മാറ്റണമെന്ന് ചൂണ്ടിക്കാട്ടി കക്ഷികളിലൊരാളായ എ.ഫ്രാന്‍സിസിന്റെ അഭിഭാഷകന് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് കേസ് മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയന്, ഊര്‍ജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹര്‍ജിയും വിചാരണ നേരിടാന്‍ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന് നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്മാന് ആര്.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.