+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​തി​ഖ് അ​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍റെ കൊ​ല​പാ​ത​കം അ​ന്വേ​ഷി​ക്കാ​ൻ ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു

ല​ക്നോ: ഗു​ണ്ടാ ത​ല​വ​നും രാ​ഷ്ട്രീ​യ നേ​താ​വു​മാ​യി​രു​ന്ന അ​തി​ഖ് അ​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ആ​സാ​ദി​നെ പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത് അ​ന്വേ​ഷി​ക്കാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ജ
ആ​തി​ഖ് അ​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍റെ കൊ​ല​പാ​ത​കം അ​ന്വേ​ഷി​ക്കാ​ൻ ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു
ല​ക്നോ: ഗു​ണ്ടാ ത​ല​വ​നും രാ​ഷ്ട്രീ​യ നേ​താ​വു​മാ​യി​രു​ന്ന അ​തി​ഖ് അ​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ആ​സാ​ദി​നെ പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത് അ​ന്വേ​ഷി​ക്കാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു.

ഝാ​ൻ​സി​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ൽ അ​ന്വേ​ഷി​ക്കാ​ൻ ര​ണ്ടം​ഗ ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​നെ രൂ​പീ​ക​രി​ക്കുമെന്ന് യു​പി സ​ർ​ക്കാ​ർ ഞാ​യ​റാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു. റി​ട്ട. ഹൈ​ക്കോ​ട​തി ജ​ഡ്ജി രാ​ജീ​വ് ലോ​ച​ൻ മെ​ഹ്‌​റോ​ത്ര​യും റി​ട്ട. ഡി​ജി വി​ജ​യ് കു​മാ​ർ ഗു​പ്ത​യു​മാ​ണ് സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ.

ഏ​പ്രി​ൽ 13നാ​ണ് ആ​സാ​ദി​നെ​യും സ​ഹാ​യി ഗു​ലാ​മി​നെ​യും ഉ​ത്ത​ർ​പ്ര​ദേ​ശ് സ്പെ​ഷൽ ടാ​സ്‌​ക് ഫോ​ഴ്‌​സ് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

നേ​ര​ത്തെ, ആ​തി​ഖ് അ​ഹ​മ്മ​ദി​ന്‍റെ​യും സ​ഹോ​ദ​ര​ൻ അ​ഷ്‌​റ​ഫ് അ​ഹ​മ്മ​ദി​ന്‍റെ​യും കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ര​ണ്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളെ (എ​സ്‌​ഐ​ടി) രൂ​പീ​ക​രി​ച്ച​താ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു.

കൂ​ടാ​തെ, ഈ ​കൊ​ല​പാ​ത​ക​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ജ​ഡ്ജി (റി​ട്ട.) അ​ര​വി​ന്ദ് കു​മാ​ർ ത്രി​പാ​ഠി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നം​ഗ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രും തീ​രു​മാ​നി​ച്ചി​രു​ന്നു.

റി‌​ട്ട. ജ​ഡ്ജി ബ്രി​ജേ​ഷ് കു​മാ​ർ സോ​ണി, മു​ൻ ഡി​ജി​പി സു​ബീ​ഷ് കു​മാ​ർ സിം​ഗ് എ​ന്നി​വ​രും മറ്റൊരാളുമാണ് സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ.
More in Latest News :