ജയ്പുർ: രാജസ്ഥാനിൽ ട്രെയിലർ ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
ബാർമർ ജില്ലയിലെ ഗുഡമലാനി ലഡുറാം പെട്രോൾ പമ്പിന് സമീപമുള്ള അൽപുര ഗ്രാമത്തിലാണ് സംഭവം.
അപകടത്തിന് പിന്നാലെ രണ്ട് വാഹനങ്ങൾക്കും തീപിടിച്ചു. ഇതേതുടർന്ന് വാഹനത്തിനുള്ളിലുണ്ടായിരുന്നവർ പൊള്ളലേറ്റ് മരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിക്കാനീറിൽ നിന്ന് സഞ്ചോറിലേക്ക് പോകുന്നതിനിടെ പുലർച്ചെ 4.30ഓടെയാണ് ട്രെയിലറുകൾ തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ രണ്ട് ട്രെയിലറുകൾക്കും തീപിടിച്ചു. ഡ്രൈവർമാർ ഉൾപ്പെടെ നാല് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.