+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സ് സ്റ്റേ​ഷ​ൻ ക​ത്തി​ക്ക​ണ​മെ​ന്ന് ഫേ​സ്ബു​ക്ക് പോ​സ്റ്റ്; ര​ണ്ടു പേ​ർ​ക്കെ​തി​രേ കേ​സ്

കൊ​ല്ലം: കൊ​ട്ടി​യ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​നി അ​വി​ടെ വേ​ണ്ടെ​ന്നും ചെ​റു​പ്പ​ക്കാ​രെ സം​ഘ​ടി​പ്പി​ച്ച് നാ​ല് വ​ശ​വും വ​ള​ഞ്ഞ് പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്ക​ണ​മെ​ന്നും ഫേ​സ്ബു​ക്കി​ലൂ​ടെ ആ​ഹ്വാ​ന
പോ​ലീ​സ് സ്റ്റേ​ഷ​ൻ ക​ത്തി​ക്ക​ണ​മെ​ന്ന് ഫേ​സ്ബു​ക്ക് പോ​സ്റ്റ്; ര​ണ്ടു പേ​ർ​ക്കെ​തി​രേ കേ​സ്
കൊ​ല്ലം: കൊ​ട്ടി​യ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​നി അ​വി​ടെ വേ​ണ്ടെ​ന്നും ചെ​റു​പ്പ​ക്കാ​രെ സം​ഘ​ടി​പ്പി​ച്ച് നാ​ല് വ​ശ​വും വ​ള​ഞ്ഞ് പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്ക​ണ​മെ​ന്നും ഫേ​സ്ബു​ക്കി​ലൂ​ടെ ആ​ഹ്വാ​നം.

അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് ര​ണ്ടു പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ഗ​ൾ​ഫി​ലാ​യി​രു​ന്ന പു​തു​ച്ചി​റ സ്വ​ദേ​ശി അ​ലി​യാ​രു​കു​ഞ്ഞ്, സ​ന​ൽ പു​തു​ച്ചി​റ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്.

കേ​ര​ളാ പോ​ലീ​സി​ലെ കൊ​ടും ക്രി​മി​ന​ലു​ക​ളാ​ണ് കൊ​ട്ടി​യ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഉ​ള്ള​തെ​ന്നാ​ണ് ഫേ​സ് ബു​ക്ക് പോ​സ്റ്റി​ലെ ആ​രോ​പ​ണം. ‌

ഷി​ഹാ​ബ് അ​ലി​യാ​രു കു​ഞ്ഞി​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ ക​ലാ​പ​മു​ണ്ടാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​ൻ ക​ത്തി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. സ​ന​ൽ പു​തു​ച്ചി​റ​യാ​ണ് ക​ലാ​പ ആ​ഹ്വാ​ന​ത്തി​ന് പോ​സ്റ്റി​ടാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ചെ​ന്താ​പ്പൂ​ർ സ്വ​ദേ​ശി​യാ​യ ഒ​രു ജ​വാ​നെ അ​ടു​ത്ത കാ​ല​ത്ത് കൊ​ട്ടി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലെ പ്ര​തി​ഷേ​ധ​മാ​ണ് ഇ​ത്ത​ര​മൊ​രു പോ​സ്റ്റി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ത് പ്ര​ച​രി​പ്പി​ച്ച​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക​ലാ​പ ആ​ഹ്വാ​ന​ത്തി​ന് ഫേ​സ്ബു​ക്കി​ലൂ​ടെ ആ​ഹ്വാ​നം ചെ​യ്ത് പോ​സ്റ്റി​ട്ട​വ​ർ, മാ​പ്പ് അ​പേ​ക്ഷ​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​താ​യും അ​റി​യു​ന്നു.
More in Latest News :