+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി​യി​ലേ​ത് രാ​ഷ്ട്രീ​യ പ​രി​പാ​ടി, തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​നു​ണ്ടാ​കും: ഗ​വ​ര്‍​ണ​ര്‍

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി​യെ കൊ​ച്ചി​യി​ല്‍ സ്വീ​ക​രി​ക്കു​ന്ന സം​ഘ​ത്തി​ല്‍ താ​ന്‍ ഇ​ല്ലാ​ത്ത​ത് ഔ​ദ്യോ​ഗി​ക പ​രി​പാ​ടി അ​ല്ലാ​ത്ത​തു​കൊ​ണ്ടെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. കൊ​ച്ചി​
കൊ​ച്ചി​യി​ലേ​ത് രാ​ഷ്ട്രീ​യ പ​രി​പാ​ടി, തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​നു​ണ്ടാ​കും: ഗ​വ​ര്‍​ണ​ര്‍
കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി​യെ കൊ​ച്ചി​യി​ല്‍ സ്വീ​ക​രി​ക്കു​ന്ന സം​ഘ​ത്തി​ല്‍ താ​ന്‍ ഇ​ല്ലാ​ത്ത​ത് ഔ​ദ്യോ​ഗി​ക പ​രി​പാ​ടി അ​ല്ലാ​ത്ത​തു​കൊ​ണ്ടെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. കൊ​ച്ചി​യി​ലേ​ത് രാ​ഷ്ട്രീ​യ പ​രി​പാ​ടി​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ന്‍ താ​നു​ണ്ടാ​കു​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ്ര​തി​ക​രി​ച്ചു.

കൊ​ച്ചി​യി​ല്‍ എ​ത്തി​യ​തി​ന് ശേ​ഷം ആ​ണ് സ്വീ​ക​ര​ണ​പ​ട്ടി​ക പു​റ​ത്തു​വ​ന്ന​ത്. അ​തു​കൊ​ണ്ട് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ച്ചി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​നു​ള്ള പ​ട്ടി​ക​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഗ​വ​ര്‍​ണ​റു​ടെ പേ​രും ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഗ​വ​ര്‍​ണ​റെ ഒ​ഴി​വാ​ക്കി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :