+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂ​സി​ല​ൻ​ഡി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം, 7.2 തീ​വ്ര​ത; ആ​ള​പാ​യ​മി​ല്ല

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ന്‍​ഡി​ല്‍ 7.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​നം. രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ന്‍ പ്ര​ദേ​ശ​ത്തു​ള്ള കെ​ര്‍​മാ​ഡെ​ക് ദ്വീ​പു​ക​ള്‍​ക്ക് സ​മീ​പ​മാ​ണ് ഭൂ​ച​ല​ന​മു​
ന്യൂ​സി​ല​ൻ​ഡി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം, 7.2 തീ​വ്ര​ത; ആ​ള​പാ​യ​മി​ല്ല
വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ന്‍​ഡി​ല്‍ 7.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​നം. രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ന്‍ പ്ര​ദേ​ശ​ത്തു​ള്ള കെ​ര്‍​മാ​ഡെ​ക് ദ്വീ​പു​ക​ള്‍​ക്ക് സ​മീ​പ​മാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​തെ​ന്ന് നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്മോ​ള​ജി (എ​ൻ​സി​എ​സ്) വ്യ​ക്ത​മാ​ക്കി.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ 6.11നാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. 10 കി​ലോ​മീ​റ്റ​റോ​ളം ആ​ഴ​ത്തി​ൽ പ്ര​ക​മ്പ​ന​മു​ണ്ടാ​യെ​ന്നും എ​ൻ​സി​എ​സ് സ്ഥി​രീ​ക​രി​ച്ചു. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടി​ല്ല.

ന്യൂ​സി​ല​ന്‍​ഡ് ത​ല​സ്ഥാ​ന​ത്തി​ന് വ​ട​ക്കു​കി​ഴ​ക്ക് മാ​റി​യാ​ണ് കെ​ര്‍​മാ​ഡെ​ക് ദ്വീ​പു​ക​ള്‍. ജ​ന​വാ​സ​മി​ല്ലാ​ത്ത ഇ​വി​ടെ ഇ​ട​യ്ക്കി​ടെ ഭൂ​ക​മ്പ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​റു​ണ്ട്.
More in Latest News :