+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ ന​ടു​റോ​ഡി​ൽ കു​തി​ര​യോ​ട്ടം ന​ട​ത്തി​യ​വ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്ഘ​ട്ട് മേ​ഖ​ല​യി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ കു​തി​ര​വ​ണ്ടി​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം സം​ഘ​ടി​പ്പി​ച്ച 10 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ല് കു​തി​ര​വ​ണ്ടി​ക​ളും ര​ണ്ട് സ്കൂ​ട്ട​റു
ഡ​ൽ​ഹി​യി​ൽ ന​ടു​റോ​ഡി​ൽ കു​തി​ര​യോ​ട്ടം ന​ട​ത്തി​യ​വ​ർ പി​ടി​യി​ൽ
ന്യൂ​ഡ​ൽ​ഹി: രാ​ജ്ഘ​ട്ട് മേ​ഖ​ല​യി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ കു​തി​ര​വ​ണ്ടി​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം സം​ഘ​ടി​പ്പി​ച്ച 10 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ല് കു​തി​ര​വ​ണ്ടി​ക​ളും ര​ണ്ട് സ്കൂ​ട്ട​റു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു മാ​ർ​ഗി​ൽ കു​തി​ര​വ​ണ്ടി​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം ന​ട​ത്തി​യ​ത്. രാ​ജ്ഘ​ട്ട് മേ​ഖ​ല​യി​ൽ നി​ന്ന് സി​വി​ക് സെ​ന്‍റ​ർ വ​രെ കു​തി​ര​വ​ണ്ടി​ക​ൾ അ​തി​വേ​ഗം യാ​ത്ര ന​ട​ത്തി. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഇ​വ​യ്ക്കൊ​പ്പം മ​റ്റ് വാ​ഹ​ന​ങ്ങ​ളും സ​ഞ്ച​രി​ച്ചി​രു​ന്നു.



ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കു​തി​ര​ക​ളെ കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി​യ​താ​യും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :