ലണ്ടൻ: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോൾ ഫൈനലിൽ മാഞ്ചസ്റ്റർ ഡർബി. ബ്രൈറ്റണെ പെനാൽറ്റി ഷൂട്ടൗട്ടിൽ 7-6ന് കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡും ഫൈനലിൽ കടന്നു. ജൂൺ മൂന്നിന് നടക്കുന്ന ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയാണ് യുണൈറ്റഡിന്റെ എതിരാളി.
ഷെഫീൽഡ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഫൈനൽ പ്രവേശം. റിയാദ് മെഹ്റെസിന്റെ ഹാട്രിക്കിലൂടെയായിരുന്നു സിറ്റിയുടെ ജയം. ആദ്യ സെമി ഫൈനൽ ഹാട്രിക്കാണ് മെഹ്റെസ് സ്വന്തമാക്കിയത്.