+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്ക​ണം: ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: രാ​ജ്യ​ത്തെ സ്വാ​ഭാ​വി​ക റ​ബ​ര്‍ ഉ​ല്‍​പാ​ദ​ന​ത്തി​ന്‍റെ 95 ശ​ത​മാ​ന​വും ന​ട​ക്കു​ന്ന കേ​ര​ള​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി എ​ത്തു​മ്പോ​ള്‍ റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്കി​ക്കൊ​ണ്ട
റ​ബ​റി​ന്‍റെ  താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്ക​ണം: ജോ​സ് കെ. ​മാ​ണി
കോ​ട്ട​യം: രാ​ജ്യ​ത്തെ സ്വാ​ഭാ​വി​ക റ​ബ​ര്‍ ഉ​ല്‍​പാ​ദ​ന​ത്തി​ന്‍റെ 95 ശ​ത​മാ​ന​വും ന​ട​ക്കു​ന്ന കേ​ര​ള​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി എ​ത്തു​മ്പോ​ള്‍ റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്കി​ക്കൊ​ണ്ടു​ള​ള പ്ര​ഖ്യാ​പ​നം ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി.

റ​ബ​ര്‍​തോ​ട്ട​ങ്ങ​ളി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മു​ഴു​വ​ന്‍ സ്വാ​ഭാ​വി​ക റ​ബ​റും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട് സം​ഭ​രി​ച്ച് വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ക്കാ​ര്‍​ക്കാ​യി ന​ല്‍​കു​ന്ന സ​മ്പ്ര​ദാ​യം നി​യ​മാ​നു​സൃ​തം ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​റ​ക്കു​മ​തി ചു​ങ്ക​ത്തി​ലൂ​ടെ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ല​ഭി​ച്ച 2,000 കോ​ടി രൂ​പ​യിൽ നിന്നും 1,000 കോ​ടി രൂ​പ ന​ല്‍​കി​യാ​ല്‍, റ​ബ​ര്‍ വി​ല​സ്ഥി​ര​താ ഫ​ണ്ടി​ലേ​ക്ക് കേ​ര​ള സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച തു​ക​യും ചേ​ര്‍​ത്ത് റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല കി​ലോ​ക്ക് 250 രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്താ​നാ​വും. രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യാ​ല്‍, കേ​ര​ള​ത്തി​ലെ റ​ബ​ര്‍ ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​ന്‍ ക​ഴി​യു​ന്ന ഇ​ക്കാ​ര്യം നി​സാ​ര​മാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​താ​ണെ​ന്നും ജോ​സ് കെ. ​മാ​ണി ചൂ​ണ്ടി​ക്കാ​ട്ടി.
More in Latest News :