+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​നു​ള്ള പ​ട്ടി​ക​യി​ൽ​നി​ന്നും ഗ​വ​ർ​ണ​റെ ഒ​ഴി​വാ​ക്കി

കൊ​ച്ചി: തി​ങ്ക​ളാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ്വീ​ക​രി​ക്കാ​നു​ള്ള പ​ട്ടി​ക​യി​ൽ നി​ന്നും കേ​ര​ള ഗ​വ​ർ​ണ​ർ ആരിഫ് മുഹമ്മദ് ഖാനെ ഒ​ഴി​വാ​ക്കി. സം​സ്ഥാ​ന സ​ർ​ക്കാ​ർ
കൊ​ച്ചി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​നു​ള്ള പ​ട്ടി​ക​യി​ൽ​നി​ന്നും ഗ​വ​ർ​ണ​റെ ഒ​ഴി​വാ​ക്കി
കൊ​ച്ചി: തി​ങ്ക​ളാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ്വീ​ക​രി​ക്കാ​നു​ള്ള പ​ട്ടി​ക​യി​ൽ നി​ന്നും കേ​ര​ള ഗ​വ​ർ​ണ​ർ ആരിഫ് മുഹമ്മദ് ഖാനെ ഒ​ഴി​വാ​ക്കി. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​നു​ള്ള പ​ട്ടി​ക​യി​ൽ ഗ​വ​ർ​ണ​റു​ടെ പേ​രും ന​ൽ​കി​യി​രു​ന്നു.

കൊ​ച്ചി​യി​ൽ എ​ത്തു​ന്ന​ത് ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക്ക​ല്ലാ​ത്ത​തി​നാ​ൽ ഗ​വ​ർ​ണ​റെ ഒ​ഴി​വാ​ക്കി​യെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ണം. ഗ​വ​ർ​ണ​റെ ഒ​ഴി​വാ​ക്കി​യ വി​വ​രം പ്ര​ധാ​ന മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണ് അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം ഗ​വ​ർ​ണ​ർ പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​നാ​യി ഇ​ന്ന് വൈ​കി​ട്ട് കൊ​ച്ചി​യി​ലെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഗ​വ​ർ​ണ​റെ ഒ​ഴി​വാ​ക്കി​യ വി​വ​രം പ്ര​ധാ​ന മ​ന്ത്രി​യു​ടെ ഓ​ഫീ​ൽ നി​ന്നും എ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ധാ​ന മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ ഉ​ണ്ടാ​കും. കൊ​ച്ചി​യി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു വേ​ണ്ടി മ​ന്ത്രി പി. ​രാ​ജീ​വ് സ്വീ​ക​രി​ക്കും.
More in Latest News :