+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജീ​വ് ബി​ന്ദാ​ൽ വീ​ണ്ടും ഹി​മാ​ച​ൽ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശ് ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി മു​ൻ എം​എ​ൽ​എ ഡോ. ​രാ​ജീ​വ് ബി​ന്ദാ​ലി​നെ നി​യ​മി​ച്ചു. സു​രേ​ഷ് ക​ശ്യ​പ് രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ബി​ന്ദാ​ലി​നെ നി​യ​മി​ച്ച​ത്. ര​ണ്ടാം ത​വ​
രാ​ജീ​വ് ബി​ന്ദാ​ൽ വീ​ണ്ടും ഹി​മാ​ച​ൽ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ
ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശ് ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി മു​ൻ എം​എ​ൽ​എ ഡോ. ​രാ​ജീ​വ് ബി​ന്ദാ​ലി​നെ നി​യ​മി​ച്ചു. സു​രേ​ഷ് ക​ശ്യ​പ് രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ബി​ന്ദാ​ലി​നെ നി​യ​മി​ച്ച​ത്. ര​ണ്ടാം ത​വ​ണ​യാ​ണ് ബി​ന്ദാ​ൽ സം​സ്ഥാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്. 2020 - 2022 ൽ ​സം​സ്ഥാ​ന ബി​ജെ​പി​യെ ന​യി​ച്ച അ​ദ്ദേ​ഹം മ​ക​ളു​ടെ സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

2007 - 2012 ൽ ​പ്രേം കു​മാ​ർ ധു​മാ​ൽ മ​ന്ത്രി​സ​ഭ​യി​ൽ ബി​ന്ദാ​ൽ ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി​രു​ന്നു. 2018-2020 ൽ ​ഹി​മാ​ച​ൽ നി​യ​മ​സ​ഭ സ്പീ​ക്ക​റാ​യി​രു​ന്നു. അ​ഞ്ച് ത​വ​ണ എം​എ​ൽ​എ​യാ​യി​രു​ന്ന ബി​ന്ദാ​ൽ 2022 ൽ ​കോ​ൺ​ഗ്ര​സി​ന്‍റെ അ​ജ​യ് സോ​ള​ങ്കി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.
More in Latest News :