വയനാട്: പുഴമുടിയിൽ വൈദ്യുത പോസ്റ്റിലിടിച്ച് കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കണ്ണൂർ, കാസർഗോഡ് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
കൽപ്പറ്റ-പടിഞ്ഞാറത്തറ റോഡിന് സമീപത്തു വച്ചാണ് അപകടമുണ്ടായത്. റോഡ് സൈഡിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ ആറു പേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.