തിരുവനന്തപുരം: കടയ്ക്കാവൂരിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നിലയ്ക്കാമുക്ക് സ്വദേശി ജനനി (62) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ വിഷ്ണുവിനെ കടക്കാവൂർ പോലീസ് അറസ്റ്റു ചെയ്തു.
അമ്മയെ തലയ്ക്കടിച്ച് വീഴ്ത്തിയശേഷം വിഷ്ണു മണ്ണെണ്ണ ഒഴിച്ച് തീ ഇടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി ലഹരിക്കടിമായണെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഫോറൻസിക് സംഘവും വിരൽ അടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് ജനനിയെ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്.