+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"വന്ദേഭാരതിന് ജില്ലയിൽ സ്റ്റോപ്പില്ല, മലപ്പുറത്തുകാരെന്താ കടലാസിന്‍റെ ആളുകളാണോ'

കോഴിക്കോട്: വന്ദേഭാരത് എക്സ്പ്രസിന് മലപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരേ വിമർശനവുമായി കെ.ടി. ജലീൽ എംഎൽഎ. മലപ്പുറത്തുകാരെന്താ കടലാസിന്‍റെ ആളുകളാണോ എന്നാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
കോഴിക്കോട്: വന്ദേഭാരത് എക്സ്പ്രസിന് മലപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരേ വിമർശനവുമായി കെ.ടി. ജലീൽ എംഎൽഎ. മലപ്പുറത്തുകാരെന്താ കടലാസിന്‍റെ ആളുകളാണോ എന്നാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

കേരളത്തിൽ ഏറ്റവും അധികം ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്ത് വന്ദേഭാരതും രാജധാനിയും അടക്കം 13 ട്രെയിനുകൾക്ക് സ്റ്റോപ്പില്ല. അവസാന സെൻസസ് പ്രകാരം 45 ലക്ഷം ജനങ്ങളാണ് മലപ്പുറത്തുള്ളത്. അവരും മറ്റുള്ളവരെ പോലെ നികുതി നൽകുന്നവരാണെന്നും ജലീൽ പറഞ്ഞു.

ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

വന്ദേഭാരതിന് മലപ്പുറം ജില്ലയിൽ മാത്രം സ്റ്റോപ്പില്ല! മലപ്പുറത്തുകാരെന്താ കടലാസിന്‍റെ ആളുകളോ?

വന്ദേഭാരത്, രാജധാനി ഉൾപ്പടെ 13 ട്രൈനുകൾക്ക് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല. കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. അവസാനം നടന്ന സെൻസസ് പ്രകാരം 45 ലക്ഷം മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത്. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓർമ്മ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാവണം.

കേന്ദ്രസർക്കാറിന്‍റെയും ഇന്ത്യൻ റെയിൽവേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയിൽ ശക്തമായ പ്രതിഷേധമുയരണം. മലപ്പുറം പൊന്നാനി എംപിമാർ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്ന് പറയണം. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് എന്തെങ്കിലും പരിമിതികൾ അവർക്കുണ്ടെങ്കിൽ വ്യക്തമാക്കണം.

മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന താഴെ പറയുന്ന 14 ട്രെയ്നുകൾക്ക് തിരൂർ ഉൾപ്പടെ ജില്ലയിലെ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ല. ഇത്രമാത്രം അവഗണിക്കപ്പെടാൻ മലപ്പുറം ജില്ലക്കാർ എന്ത് തെറ്റ് ചെയ്തു?

1) 12217, കേരള സമ്പർക് ക്രാന്തി എക്സ്പ്രസ്
2) 19577, തിരുനൽവേലി-ജാം നഗർ എക്സ്പ്രസ്
3) 22630, തിരുനൽവേലി-ദാദർ എക്സ്പ്രസ്സ്
4) 22659, കൊച്ചുവേളി-ഋഷികേശ് എക്സപ്രസ്സ്
5) 22653, തിരുവനന്തപുരം- ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്
6) 02197, ജബൽപൂർ സ്പെഷൽ ഫെയർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
7) 20923, ഗാന്ധിധാം ഹംസഫർ എക്സ്പ്രസ്,
8) 22655, എറണാങ്കുളം-ഹസ്രത്ത് നിസാമുദ്ധീൻ സൂപ്പർ ഫാസ്റ്റ് എക്സപ്രസ്
9) 12483, അമൃതസർ വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്
10) 22633, തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്,
11) 20931, ഇൻഡോർ വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്
12) 12431, ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ്
13) 22476, ഹിസർ എ.സി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്
മലപ്പുറം ജില്ലക്കാരെന്താ കടലാസിന്‍റെ ആളുകളോ?
More in Latest News :