തൊടുപുഴ: പൂപ്പാറയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണ സംഖ്യ മൂന്നായി. പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച തിരുനൽവേലി സ്വദേശി സുശീന്ദ്രനും മരിച്ചു. നേരത്തെ തിരുനൽവേലി സ്വദേശികളായ പെരുമാൾ, വള്ളിയമ്മ എന്നിവരും മരിച്ചിരുന്നു.
അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. രണ്ട് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം.
തിരുനെൽവേലിയിൽ നിന്ന് മുന്നാർ ലക്ഷ്മി എസ്റ്റേറ്റിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ആളുകളാണ് അപകടത്തിൽപ്പെട്ടത്. തോണ്ടി മലയിലെ എസ് വളവിൽ വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. 20 പേരാണ് വാനിൽ ഉണ്ടായിരുന്നത്.