+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ഡാ​നി​ൽ​നി​ന്ന് ഒ​ഴി​പ്പി​ക്ക​ൽ ആ​രം​ഭി​ച്ച് സൗ​ദി; ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ 157 പേ​ർ ജി​ദ്ദ​യി​ലെ​ത്തി

ജി​ദ്ദ: സം​ഘ​ർ​ഷം തു​ട​രു​ന്ന സു​ഡാ​നി​ൽ​നി​ന്ന് ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 157 പേ​രെ ഒ​ഴി​പ്പി​ച്ച​താ​യി സൗ​ദി അ​റേ​ബ്യ. 66 വി​ദേ​ശി​ക​ള​ട​ക്കം 157 പേ​രു​മാ​യി ക​പ്പ​ൽ ജി​ദ്ദ​യി​ൽ എ​ത്തി​യ​താ​യി സൗ​
സു​ഡാ​നി​ൽ​നി​ന്ന് ഒ​ഴി​പ്പി​ക്ക​ൽ ആ​രം​ഭി​ച്ച് സൗ​ദി; ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ 157 പേ​ർ ജി​ദ്ദ​യി​ലെ​ത്തി
ജി​ദ്ദ: സം​ഘ​ർ​ഷം തു​ട​രു​ന്ന സു​ഡാ​നി​ൽ​നി​ന്ന് ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 157 പേ​രെ ഒ​ഴി​പ്പി​ച്ച​താ​യി സൗ​ദി അ​റേ​ബ്യ. 66 വി​ദേ​ശി​ക​ള​ട​ക്കം 157 പേ​രു​മാ​യി ക​പ്പ​ൽ ജി​ദ്ദ​യി​ൽ എ​ത്തി​യ​താ​യി സൗ​ദി സ്റ്റേ​റ്റ് ടെ​ലി​വി​ഷ​ൻ അ​റി​യി​ച്ചു.

സൗ​ദി നേ​വി​യു​ടെ ക​പ്പ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ര​ക്ഷാ​ദൗ​ത്യം. ഇ​ന്ത്യ​യെ കൂ​ടാ​തെ കു​വൈ​റ്റ്, ഖ​ത്ത​ർ, യു​എ​ഇ, പാ​ക്കി​സ്ഥാ​ൻ, കാ​ന​ഡ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രും ജി​ദ്ദ​യി​ലെ​ത്തി​യ ക​പ്പ​ലി​ലു​ണ്ട്.

ഖാ​ത്തും വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട സൗ​ദി വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ​യും ജി​ദ്ദ​യി​ലെ​ത്തി​ച്ചു. സൗ​ദി സേ​ന​യു​ടെ പ​ങ്കാ​ളി​ത്തോ​ടെ​യു​ള്ള ഒ​ഴി​പ്പി​ക്ക​ൽ തു​ട​രു​മെ​ന്ന് സൗ​ദി വി​ദേ​ശ കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 11 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 108 പേ​രെ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള മ​റ്റ് നാ​ല് ക​പ്പ​ലു​ക​ൾ സു​ഡാ​നി​ൽ നി​ന്ന് പി​ന്നീ​ട് എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച് സ്റ്റേ​റ്റ് ടെ​ലി​വി​ഷ​ൻ പ​റയുന്നു.

യു​എ​സ്, യു​കെ, ഫ്രാ​ൻ​സ്, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രെ​യും എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രെ​യും സു​ര​ക്ഷി​ത​മ​യി ഒ​ഴി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി സു​ഡാ​ൻ സൈ​ന്യം നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.
More in Latest News :