ലക്നോ: ടീമിന്റെ തോൽവിയിലും ലക്നോ സൂപ്പർ ജയ്ന്റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുലിന് റിക്കാർഡ് മധുരം. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ അതിവേഗം 7000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യക്കാരൻ എന്ന റിക്കാർഡാണ് രാഹുൽ സ്വന്തമാക്കിയത്.
വിരാട് കോഹ്ലിയുടെ പേരിലുണ്ടായിരുന്ന റിക്കാർഡാണ് ഇതോടെ പഴങ്കഥയായത്. 212 ഇന്നിംഗ്സിലായിരുന്നു കോഹ് ലി 7000 റണ്‍സ് തികച്ചത്. 197-ാം ഇന്നിംഗ്സിൽ രാഹുൽ ഈനേട്ടത്തിലെത്തി. ബാബർ അസം (187), ക്രിസ് ഗെയ്ൽ (192) എന്നിവർക്കു പിന്നിൽ ലോകത്തിൽ മൂന്നാം സ്ഥാനത്തും രാഹുൽ എത്തി.