തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഫ്ളാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ 10.30 ന് ആണ് ഉദ്ഘാടനം. ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രിയും പങ്കെ ടുക്കും. നേമം, കൊച്ചുവേളി ടെർമിനലുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
അതിനു ശേഷം ട്രെയിൻ കാസർഗോട്ടേക്ക് യാത്ര തിരിക്കും. സാധാരണ നിശ്ചയിച്ചിരിക്കുന്നതിൽനിന്നും അധികം സ്റ്റോപ്പുകളിൽ ഉദ്ഘാടന യാത്രയിൽ ട്രെയിൻ നിർത്തും. വിവിധ സ്ഥലങ്ങളിൽ സ്വീകരണം നിശ്ചയിച്ചിരിക്കുന്നതിനാലാണ്.
26 ന് കാസർഗോട്ടുനിന്നാണ് യാത്രക്കാരുമായുള്ള വന്ദേഭാരതിന്റെ കന്നിയാത്ര. അടുത്ത ബുധനാഴ്ച ഉച്ചക്ക് 2.30ന് കാസർഗോട്ടുനിന്ന് തിരിക്കുന്ന വന്ദേഭാരത് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. 8.5 മണിക്കൂറാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്ന കാസർഗോഡ്-തിരുവനന്തപുരം യാത്രാ സമയം.
തിരുവനന്തപുരത്തുനിന്ന് 28 ന് ആണ് ആദ്യത്തെ യാത്രക്കാരുമായുള്ള സർവീസ്. 28 പുലർച്ചെ 5.20 ന് ട്രെയിൻ പുറപ്പെടും. 1.30 ന് കാസർഗോഡ് എത്തിച്ചേരും. ഞായറാഴ്ച ഒഴികെ ആറു ദിവസങ്ങളിലും വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തും. എട്ട് സ്റ്റോപ്പുകളാണ് അനുവദിച്ചിട്ടുള്ളത്. ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
വന്ദേ ഭാരത് സമയക്രമം
തിരുവനന്തപുരം - 5.20
കൊല്ലം - 6.07
കോട്ടയം - 7.20
എറണാകുളം - 8.17
തൃശൂർ - 9.22
ഷൊർണൂർ - 10.02
കോഴിക്കോട് - 11.03
കണ്ണൂർ 12.02
കാസർഗോഡ് - 1.30